തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന കീം പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണയ മാർക്ക് കൂടി പരിഗണിച്ച് റാങ്ക് ലിസ്റ്റ് പുന:ക്രമീകരിച്ച ശേഷമായിരിക്കും പുതിയ തീയതിയിൽ ഫലപ്രഖ്യാപനം നടത്തുക. സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണയ പരീക്ഷാ ഫലം ഇന്നലെ രാത്രിയോടെയാണ് പ്രഖ്യാപിച്ചത്.
മാർക്ക് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാർഥികളും രക്ഷിതാക്കളും ആശങ്ക അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് നിർദേശം നിർദേശം നൽകുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഫലപ്രഖ്യാപനം മാറ്റിയത്. എല്ലാ വിദ്യാർഥികൾക്കും തുല്യമായ അവസരം ഉറപ്പുവരുത്താനാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി. പുതുക്കിയ തീയതിയും മാർക്ക് സമർപ്പിക്കേണ്ട അവസാന സമയവും ഉടൻ പ്രഖ്യാപിക്കും.